മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ബോളിവുഡ് നടന് ദലീപ് താഹിലിന് തടവ് ശിക്ഷ വിധിച്ച് മുംബൈ മജിസ്ട്രേറ്റ് കോടതി. രണ്ട് മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. 2018-ല്‍ നടന്ന കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. അപകടം നടക്കുമ്പോള്‍ നടന് മദ്യലഹരിയിലായിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മദ്യപിച്ച് ദലീപ് താഹില്‍ ഓടിച്ച കാര്‍ ഓട്ടോയില്‍ ഇടിക്കുകയും രണ്ട് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. സംഭവം നടന്നതിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച താരം ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയ്ക്കിടെയുണ്ടായ ഗതാഗത തടസ്സത്തില്‍പ്പെടുകയായിരുന്നു. മുംബൈ പോലീസാണ് അന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക