നടന് എന്നതിനൊപ്പം നിര്‍മ്മാതാവായും ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ ആളാണ് ജോജു ജോര്‍ജ്. സിനിമയുടെ മറ്റൊരു മേഖലയിലേക്കുകൂടി പ്രവേശിക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. പണി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചികൊണ്ടുള്ള മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെയും എഡിഎസ് സ്റ്റുഡിയോസിന്റെയും ബാനറിൽ എ റിയാസ് ആഡമും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
ജോജു ജോർജ് തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനയയാണ് ചിത്രത്തിലെ നായികയായി എത്തുക. വേണു ഐ എസ് സിയാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. വിലായത്ത് ബുദ്ധയുടെ സംവിധായകൻ ജയൻ നമ്പ്യാരാണ് സിനിമയുടെ ക്രിയേറ്റിവ് പ്രൊഡ്യൂസർ. വിഷ്ണു വിജയിയാണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്.
സീമ, ചാന്ദിനി ശ്രീധരൻ, അഭയ ഹിരൺമയി, സോന മരിയ എബ്രഹാം, മെർലെറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറാ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത്ത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിട്ടോ ഡേവിസ്, റിനോഷ് ജോർജ്, ഇയാനും ഇവാനും, അമ്പു, റമീഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ, സാഗർ, ജുനൈസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക