ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമിലൂെട ലഭ്യമാക്കാനായി ഡിജിറ്റല്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്. എക്സ്പ്രസ് വേ എന്നാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന് പേര് നല്‍കിയിരിക്കുന്നത്. വ്യക്തിഗത വായ്പകള്‍, ബിസിനസ് വായ്പകള്‍, കാര്‍ വായ്പകള്‍, ഭവന വായ്പ, കാര്‍ഡിന് മേലുള്ള വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ്, സേവിംഗ്സ് അക്കൗണ്ട് എന്നീ സേവനങ്ങളെല്ലാം ഇനി മുതല്‍ ഈ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കും.
ഉപഭോക്താക്കള്‍ക്ക് ഈ സേവനങ്ങളെല്ലാം വേഗത്തില്‍, കടലാസ് രഹിത നടപടിക്രമങ്ങളിലൂടെ ലഭ്യമാക്കുകയാണ് എക്സ്പ്രസ് വേയുടെ ലക്ഷ്യം. പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുള്ള ഉപഭോക്താക്കള്‍ക്കും സേവനങ്ങളെല്ലാം ലഭ്യമാകും. ഉത്സവകാലത്തെ ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ വേഗത്തില്‍ നിറവേറ്റുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക