മഹാരാഷ്ട്രയിലെ എയർ ഫിൽഡ്സിന് സമീപം പരിശീലന വിമാനം ഇടിച്ചിറക്കി. റെഡ് ബോർഡ് അക്കാദമിയുടെ വിമാനം ഭാരമതി എയർഫീൽഡ്സിന് സമീപമാണ് ഇടിച്ചിറക്കിയത്. രണ്ടുപേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർ രണ്ടുപേരും സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഡിജിസിഎ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഗോജുഭാവി ഗ്രാമത്തിൽ ഇന്ന് രാവിലെ 6:40ന്
ലാൻഡിങ്ങിനിടെയാണ് പരിശീലന വിമാനം ഇടിച്ചിറക്കുകയും ഉണ്ടായിരുന്നവർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതിനു മുൻപ് പൂനെയിലെ ഭാരമതി താലൂക്കിലെ കട്ഫാൽ ഗ്രാമത്തിനു സമീപം ഒക്ടോബർ 19നും പരിശീലന വിമാനം പകർന്നു വീണിരുന്നു. പക്ഷേ എന്താണ് വിമാനം തകർന്നുവീഴാൻ കാരണമാക്കിയത് എന്ന കാര്യത്തിൽ വ്യക്തത ആയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക