നമ്മുടെ ചുറ്റുപാടുകളിൽ ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ധാരാളം പോഷകഗുണങ്ങളുള്ള തുളസി മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്. രാവിലെ വെറും വയറ്റിൽ തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ഗുണങ്ങൾ നൽകുന്നു.
പ്രമേഹമുള്ളവർ തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി ചായ സഹായിക്കുന്നു.
ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുവാൻ തുളസി വെള്ളം സഹായിക്കും.
പനി, ജലദോഷം, കഫക്കെട്ട്, ചുമ എന്നിവയൊക്കെ കുറയ്ക്കാൻ തുളസി വെള്ളം ശീലമാക്കാവുന്നതാണ്.
തുളസിക്ക് ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളുണ്ടെന്ന് ആണ് പഠനങ്ങൾ പറയുന്നത്. അതായത് ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
തുളസി വെള്ളം പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ശരീരത്തെ അണുബാധകളെ കൂടുതൽ പ്രതിരോധിക്കാനും സഹായിക്കും.
ബിപി കുറയ്ക്കാനും ഇതു സഹായിക്കും.ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു.തുളസി രക്തം ശുദ്ധീകരിക്കും.
തുളസിയുടെ കാർമിനേറ്റീവ് ഗുണങ്ങൾ ദഹനത്തെ സഹായിക്കുകയും ഗ്യാസും വീക്കവും കുറയ്ക്കുകയും ചെയ്യും. തുളസി വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശമിപ്പിക്കാനും മെച്ചപ്പെട്ട ദഹനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
തുളസി വെള്ളം മോണയുടെ ആരോഗ്യത്തിന് സഹായിക്കുകയും വായ് നാറ്റം കുറയ്ക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക