കേരള മനസ്സാക്ഷിയെ നടുക്കിയ തങ്കമണി സംഭവം പശ്ചാത്തലമായി ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനവും രചനയും നിർവഹിക്കുന്ന തങ്കമണി എന്ന ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആർ ബി ചൗധരി, റാഫി മതിര എന്നിവർ ചേർന്ന് സൂപ്പർ ഗുഡ് ഫിലിംസ് ഇഫാർ മീഡിയ എന്നി ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ തങ്കമണി സംഭവത്തിന്റെ 37ാം വാർഷിക ദിനത്തിലാണ് പുറത്തുവിട്ടത്.
അണിയറ പ്രവർത്തകർ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു വൃദ്ധന്റെ രൂപത്തെ പ്രതികാര ഭാവത്തിലുള്ള ദിലീപിനെയാണ് കാണാനാവുന്നത്. നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ ഇവരെ കൂടാതെ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേശ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ്നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി അരുൺ, ശങ്കരൻ, മാളവിക മേനോൻ, രമ്യപണിക്കർ, മുക്ത, ശിവകാമി,അംബിക മോഹൻ, സ്മിനു തുടങ്ങിയവരും ജോൺ വിജയ്, സമ്പത്ത് റാം എന്നീ തമിഴ് താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദിലീപ് ഒരു വ്യത്യസ്ത കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന ചിത്രത്തിലെ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രശസ്ത മാസ്റ്റേഴ്സ് ആയ രാജശേഖർ,സ്റ്റണ്ട് ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ ചേർന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക