കാസർഗോഡ് പനയാലിൽ ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം റിപ്പോർട്ട് ചെയ്തു. നിരവധി ഇലക്ട്രിക്ക് ഉപകരണങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി ആണ് പുറത്തു വരുന്ന റിപ്പോർട്ട്.
പനയാൽ എസ്.എം.എ എ.യു.പി സ്കൂളിലെ വയറിംഗ് കത്തിനശിച്ചു. രണ്ട് വീടുകൾക്ക് കേടുപാടുണ്ടായി. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി. കേരളോത്സവ പരിപാടിക്കായി എത്തിച്ച ലൈറ്റ് & സൗണ്ട് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി എന്നും രണ്ട് ജനറേറ്ററുകൾ തകരാറിലായി എന്നും റിപ്പോർട്ടുകൾ പുറത്തു വന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെ പ്രഭാവവും കൂടിയായതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക