54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാളം ചിത്രങ്ങൾ തിരഞ്ഞെടുത്തു. ഈ വര്‍ഷം ഉദ്ഘാടന ചിത്രമായി മലയാള സിനിമയായ ‘ആട്ടം’ തെരഞ്ഞെടുക്കപ്പെട്ടു. ആനന്ദ് ഏകർഷി ആണ് സംവിധായകൻ. വിനയ് ഫോർട്ട് ആണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചേംബര്‍ ഡ്രാമ (പരിമിതമായ പരിതസ്ഥിതിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുക്കം കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരുക്കുന്ന സിനിമ) ഴോണറിലുള്ളതാണ് സിനിമ.
ഇന്ത്യൻ പനോരമയിൽ 25ഉം നോൺഫീച്ചർ വിഭാഗത്തിൽ 20ഉം ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ‘ആട്ടം’, ‘ഇരട്ട’, ‘കാതൽ’, ‘മാളികപ്പുറം’, ‘ന്നാ താൻ കേസ് കൊട്’, ‘പൂക്കാലം’, ‘2018’ എന്നീ ചിത്രങ്ങളാണ് പനോരമയിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ. നോൺഫീച്ചർ വിഭാഗത്തിൽ മലയാള ചിത്രം ‘ശ്രീരുദ്ര’വും പ്രദർശിപ്പിക്കും. നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക