ബെംഗളൂരു: കന്നഡ ബിഗ്ബോസ് സീസണ് 10-ലെ ബിഗ് ബോസ് വീട്ടില്‍ കയറി മത്സരാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. ബെംഗളുരു സ്വദേശി വര്‍ത്തൂര്‍ സന്തോഷിനെയാണ് അറസ്റ്റ് ചെയ്തത്. നാടകീയ രംഗങ്ങളായിരുന്നു ബിഗ്ബോസില്‍ അരങ്ങേറിയത്.
കഴുത്തില്‍ പുലി നഖം കെട്ടി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടതിനാണ് വനംവകുപ്പ് സന്തോഷിനെതിരെ കേസെടുത്തത്. ബിഗ് ബോസ് വീടിനുളളില്‍ കയറി പരിശോധിച്ചപ്പോള്‍ സന്തോഷിന്റെ കഴുത്തിലുള്ളിലുളളത് യഥാര്‍ത്ഥ പുലിനഖമെന്ന് തെളിഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.
ഹൊസൂരില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് വാങ്ങിച്ചതാണ് പുലിനഖമെന്ന് സന്തോഷ് വനംവകുപ്പ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. കഗ്ഗലിപുര ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരാണ് കോറമംഗലയിലെ നാഷണല്‍ ഗെയിംസ് വില്ലേജിലെത്തി സന്തോഷിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക