വളരെ അപൂര്‍വമായി കാണപ്പെടുന്ന എല്ലുകളെ ബാധിക്കുന്ന അര്‍ബുദമാണ് ബോണ്‍ ക്യാന്‍സര്‍. മറ്റ് അര്‍ബുദങ്ങളെ പോലെ തന്നെ ഇതും പെട്ടെന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. എല്ലുകളിലെ സ്ഥിരമായ വേദന, നീര്‍വീക്കം, ചെറിയ പരിക്കുകള്‍ മൂലമുള്ള ഒടിവുകള്‍, സന്ധി വേദന എന്നിവയാണ് ബോണ്‍ ക്യാന്‍സറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍.
പുറം വേദനയും പ്രത്യേകിച്ച് നടുവേദനയും അസ്ഥി കാന്‍സറിന്റെ വളരെ സാധാരണമായ ലക്ഷണമാണ്. വേദനയ്ക്ക് മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. അസ്ഥി ക്യാന്‍സര്‍ ഉള്ളവരില്‍ പ്രധാനമായും നട്ടെല്ലിനോ അതിനു അടുത്ത ഭാഗങ്ങളിലോ ആകും വേദന ഉണ്ടാകുക. ഈ വേദന വളരെ കഠിനമായിരിക്കും. ഇത് തുടരുകയാണെങ്കില്‍ രോഗിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും അത് തടസപ്പെടുത്താം. ര
ാത്രിയില്‍ ഇത്തരത്തില്‍ വേദന ഉണ്ടാകുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ വേദനയ്ക്ക് പുറമെ നീരോ മുഴയോ കാണുകയാണെങ്കില്‍ അത് എല്ലിലെ ട്യൂമറിന്റെ ലക്ഷണമാകാം. കുടുംബത്തില്‍ ക്യാന്‍സര്‍ പാരമ്പര്യം ഉള്ളവരാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. അസ്ഥി ക്യാന്‍സര്‍ ഏത് പ്രായത്തിലും ഉണ്ടാകാവുന്ന ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക