കൊച്ചി: എറണാകുളത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന. ഇന്നലെ രാത്രി മറൈൻഡ്രൈവിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി 12 പേരെ പൊലീസ് പിടികൂടി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി നഗരത്തിൽ ലഹരി മരുന്ന് ഉപയോഗം വ്യാപകമായ സാഹചര്യത്തിലാണ് ശക്തമായ പരിശോധനയുമായി സിറ്റി പൊലീസ് രംഗത്തെത്തിയത്.
സിറ്റിപൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് പ്രത്യേക പരിശോധന. മയക്കുമരുന്ന് വിൽപ്പന സംഘത്തെ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക