റായ്ഗഡ്: സഹോദരിമാർക്ക് എലിവിഷം ചേർത്ത് സൂപ്പ് നൽകി കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. സ്വത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്. വിഷം കഴിച്ച് നാല് ദിവസത്തിന് ശേഷം ആശുപത്രിയിൽ വച്ചാണ് സഹോദരിമാർ കൊല്ലപ്പെട്ടത്.
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിയവെ ഒക്ടോബർ 16-നാണ് സോണാലി ശങ്കർ മൊഹിതെ മരണപ്പെട്ടത്. സോണാലിയുടെ മരണം നടന്ന് ഒരു ദിവസത്തിന് ശേഷം യുവാവ് തന്റെ രണ്ടാമത്തെ സഹോദരി സ്നേഹ ശങ്കർ മൊഹിതെയെ ഛർദ്ദി, വയറുവേദന എന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ നില ഗുരുതരമാകുകയും ഒക്ടോബർ 20-ന് മരണപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക