മധുരം ഇഷ്ടമുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പായസം. വളരെ എളുപ്പത്തിൽ നമുക്ക് ഒരു പായസം തയ്യാറാക്കി നോക്കിയാലോ. പാൽപായസം ആണ് തയ്യാറാക്കി എടുക്കുന്നത്.
ഇതിനായി ആദ്യം തന്നെ കുറച്ച് ഉണക്കലരി കുക്കറിൽ ഒന്ന് വേവിച്ചെടുക്കാം. പിന്നീട് ഒരു ഉരുളി അടുപ്പത്ത് വച്ച് അതിലേക്ക് പാൽ ഒഴിച്ചു കൊടുക്കാം. പാൽ നല്ലതുപോലെ തിളച്ച് ഒന്ന് കുറുകി വരുന്നത് വരെ വെയിറ്റ് ചെയ്യാം. പിന്നീട് ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം.
പഞ്ചസാര നല്ലതുപോലെ അലിഞ്ഞ് ഒന്നുകൂടി കുറുകാൻ അനുവദിക്കാം. പിന്നീട് നമുക്ക് വേവിച്ചുവച്ചിരിക്കുന്ന ചോറ് ചേർത്ത് കൊടുക്കാം. ഇത് പാലുമായി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
ചോറു കൂടി ചേർത്ത് നല്ലതു പോലെ യോജിപ്പിച്ചതിനു ശേഷം അല്പം കൂടി കുറുകുന്നതുവരെ വെയിറ്റ് ചെയ്യാം. നല്ലത് പോലെ പാകമായി വരുമ്പോൾ വേണമെങ്കിൽ അൽപം ഏലയ്ക്കാപ്പൊടിയും അണ്ടിപ്പരിപ്പും മുന്തിരിയും എല്ലാം വറുത്തതുമെല്ലാം ചേർത്ത് കൊടുക്കാം. പാൽപ്പായാസം റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക