തൃശൂർ: കല്യാൺ ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച നവരാത്രി ആഘോഷ വേദിയിൽ തിളങ്ങി താരങ്ങൾ. പുഴയ്ക്കൽ ശോഭാ സിറ്റിയിലെ കല്യാൺ വസതിയിൽ നടന്ന ആഘോഷത്തിൽ ഇന്ത്യൻ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും പങ്കെടുത്തു.
മലയാളത്തിൽ നിന്നുള്ള താരങ്ങൾക്കൊപ്പം ബോളിവുഡ് താരങ്ങളും തെന്നിന്ത്യൻ താരങ്ങളുമെല്ലാം പരിപാടിയ്ക്ക് എത്തിച്ചേർന്നിരുന്നു. ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, അജയ് ദേവ്ഗൺ, ശിൽപ ഷെട്ടി, കൃതി സനോൺ, ജാൻവി കപൂർ, സൊനാക്ഷി സിൻഹ എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
നാഗാർജുന, നാഗചൈതന്യ, പ്രഭു, രശ്മിക മന്ദാന, വമിഖ ഗബ്ബി, വരലക്ഷ്മി ശരത്കുമാര്, റെജീന കസാൻഡ്ര എന്നിവരാണ് നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മറ്റു തെന്നിന്ത്യൻ താരങ്ങൾ.
ടൊവിനോ തോമസ്, പ്രിയ വാര്യർ, ഹണി റോസ്, കല്യാണി പ്രിയദർശൻ, സുദേവ് നായർ, മമിത ബൈജു, നവ്യ നായർ, അന്ന രേഷ്മ രാജൻ, അനശ്വര രാജൻ, ദുർഗ കൃഷ്ണ, അഖിൽ സത്യൻ, അനൂപ് സത്യൻ, സത്യന് അന്തിക്കാട്, നീരജ് മാധവ്, ജൂഡ് ആന്തണി, സുരേഷ് കുമാർ, മേനക സുരേഷ് കുമാർ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപ്പേര്‍ ചടങ്ങിനെത്തി. മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും കാവ്യ മാധവനുമൊപ്പമാണ് ദിലീപ് എത്തിയത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക