നേരത്തെ പ്രഖ്യാപിച്ച മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നും സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നി അഞ്ചു ജില്ലകളിലാണ് പുതുക്കിയ മുന്നറിയിപ്പ് പ്രകാരം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 9 ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം ബംഗാൾ ഉൾക്കടലിനെ ഹമൂൺ ചുഴലിക്കാറ്റിന്റെ ശക്തി കുറയുകയും അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക