മലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ‘തിറയാട്ടം’ ഒക്ടോബർ 27ന് തിയേറ്ററുകളിൽ എത്തുന്നു. വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്.
കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. സജീവ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു. എ ആർ മെയിൻ ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി എ ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. കോ- പ്രൊഡ്യൂസർ വിനീത തുറവൂർ.
ജിജോ ഗോപി, അനഘ, ശ്രീലക്ഷ്മി അരവിന്ദാക്ഷൻ, നാദം മുരളി, ടോജോ ഉപ്പുതറ, തായാട്ട് രാജേന്ദ്രൻ, സുരേഷ് അരങ്ങ്, മുരളി, ദീപക് ധർമ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസൻ മട്ടന്നൂർ, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുൽഫിയ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക