മുടിയുടെ അറ്റം പിളരുന്നത് എല്ലാവരെയും വലയ്ക്കുന്ന വലിയ ഒരു പ്രശ്നമാണ്. ഇത് എങ്ങനെയാണ് ഒഴിവാക്കുക എന്ന് നമുക്ക് നോക്കാം. ഇതിനായി ഏതെങ്കിലും ഒരു എണ്ണ ചെറുതായി ചൂടാക്കിയ ശേഷം തലയോട്ടിയിലും മുടിയിലും മസാജ് ചെയ്തതിന് ശേഷം ഷാംപൂ ചെയ്യുന്നത്ഗുണം ചെയ്യും.
അതുപോലെ തന്നെ മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുന്നതിനായി ചെറിയ ചൂടുള്ള വെള്ളത്തിൽ അല്പം തേൻ കലർത്തി മുടിയിൽ പുരട്ടുന്നത് നല്ലതാണ്. മുട്ടയും മുടിയുടെ അറ്റം പിളരുന്നത് തടയാൻ സഹായിക്കും. ഒരു മുട്ടയെടുത്ത് നല്ലതുപോലെ ബീറ്റ് ചെയ്തതിനു ശേഷം തലമുടിയുടെ അറ്റത്ത് തേച്ചുപിടിപ്പിക്കണം. അല്പസമയത്തിനുശേഷം ഒരു ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
അവോക്കാഡോ നല്ലതുപോലെ ഉടച്ചെടുത്തതിനുശേഷം മുടിയുടെ അറ്റത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാൻ സഹായിക്കും.
ചെറുപഴം മുടിയുടെ അറ്റം പിളരുന്നതിന് വളരെ നല്ലൊരു പരിഹാരമാർഗ്ഗമാണ്. ഒരു പഴം നല്ലതുപോലെ ഉടച്ചെടുത്തതിനുശേഷം അതിലേക്ക് ഒരു സ്പൂൺ തേൻ കൂടി ചേർത്ത് തലമുടിയിൽ പുരട്ടണം. അൽപ്പനേരത്തിനുശേഷം കഴുകി കളയാം. മുടിയുടെ പലവിധ പ്രശ്നങ്ങൾക്കും പരിഹാരമാണ് തൈര്. ആവശ്യത്തിന് തൈര് എടുത്ത് തലയിൽ തേച്ചു പിടിപ്പിച്ചതിനു ശേഷം അല്പസമയം കഴിഞ്ഞ്കഴുകി കളയാം.ഇത് തലമുടി പൊട്ടുന്നത്ഒഴിവാക്കാൻ ഫലപ്രദമായ ഒരു മാർഗ്ഗമാണ്.
കറ്റാർവാഴ ജെൽ തലയിൽ തേച്ചുപിടിപ്പിക്കുന്നതും മുടിയുടെ അച്ഛൻ പിളരെ നിന്നും മുടിയെ സംരക്ഷിക്കും. മുടി പൊട്ടുന്നത് തടയാൻ നിശ്ചിതമായ ഇടവേളകളിൽ മുടി കണ്ടീഷൻ ചെയ്യുന്നത് ഗുണകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക