കന്നുകാലികൾക്കുള്ള തീറ്റപ്പുൽ കൃഷി എങ്ങനെ ചെയ്യാം എന്നും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നും അറിയാനായി കർഷകർക്ക് അവസരം ഒരുക്കുകയാണ് കൊല്ലം ഓച്ചിറയിലെ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന കേന്ദ്രം.
തീറ്റപ്പുൽ കൃഷി പരിശീലനം എന്ന വിഷയത്തിൽ ഒക്ടോബർ 30, 31 തീയതികളിൽ കൊല്ലം ജില്ലയിലെ ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന കേന്ദ്രത്തിൽ വച്ച് നടക്കുന്ന ക്ലാസ് റൂം പരിശീലന പരിപാടിയിൽ താല്പര്യമുള്ള കർഷകർക്ക് പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ ആലപ്പുഴ ,കൊല്ലം ജില്ല ഡെപ്യൂട്ടി ഡയറക്ടർമാർ മുഖാന്തിരമോ അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ മുഖേനയോ അല്ലെങ്കിൽ ഓച്ചിറ പരിശീലനം കേന്ദ്രം മുഖേന നേരിട്ടോ പരിശീലന പരിപാടിക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
20 രൂപയാണ് പരിശീലന പരിപാടിക്ക് രജിസ്ട്രേഷൻ ഫീസായി ഉണ്ടാക്കുന്നത്. ഇതേ പരിശീലനത്തിൽ ഓൺലൈൻ ആയി കഴിഞ്ഞ മൂന്നു വർഷങ്ങളിൽ എപ്പോഴെങ്കിലും പങ്കെടുത്തിട്ടുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. പരിശീലനത്തിന് എത്തുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണമെന്നും
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് അർഹമായയും നൽകുമെന്നും അധികൃതർ അറിയിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ 8089391209, 04762698550 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് ഒക്ടോബർ 28ന് വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക