രാജധാനി എക്സ്പ്രസ് ഉൾപ്പടെയുള്ള മറ്റ് ട്രെയിനുകൾ വൈകാനുള്ള കാരണം വന്ദേ ഭാരത് എക്സ്പ്രസ്സ് അല്ലെന്ന വിശദീകരണവുമായി ദക്ഷിണ റെയിൽവേ. വന്ദേ ഭാരത് എക്സ്പ്രസ്സ് കേരളത്തിൽ അവതരിപ്പിക്കുമ്പോൾ ട്രെയിനുകളുടെ സമയക്രമത്തിൽ വരുത്തിയ മാറ്റങ്ങളെപ്പറ്റി നേരത്തെ തന്നെ അറിയിച്ചിരുന്നതായും വന്ദേ ഭാരത് എക്സ്പ്രസ്സിന് മുൻഗണന നൽകിക്കൊണ്ട് വേറെ ഒരു ട്രെയിനും ഇതുവരെ തടഞ്ഞു വെക്കുന്ന നടപടിയുണ്ടായിട്ടില്ലെന്നും ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി ഗുഗനേശൻ അറിയിച്ചു.
ഈ പ്രശ്നങ്ങൾ ഉള്ളപ്പോഴും, കഴിഞ്ഞ ആഴ്ചയിൽ ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്സ്, എറണാകുളം-കായംകുളം എക്സ്പ്രസ് സ്പെഷൽ, തിരുവനന്തപുരം-ഗുരുവായൂർ എക്സ്പ്രസ്, മംഗലാപുരം-നാഗർകോവിൽ വഴിയോടുന്ന ഏറനാട് എക്സ്പ്രസ്, നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ കൃത്യനിഷ്ഠ നൂറു ശതമാനമായിരുന്നതായും ദക്ഷിണ റെയിൽവേ പ്രസ്താവനയിൽ അവകാശപ്പെടുന്നുണ്ട്. വന്ദേഭാരത് സര്‍വീസ് ആരംഭിച്ചതിന് ശേഷം ഷൊർണുർ തിരുവനന്തപുരം വേണാട് എക്സ്പ്രസ്സിന്റെ വേഗത കൂട്ടിയിരുന്നതായും റെയില്‍വെ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക