പ്രതിവര്‍ഷം ഗൂഗിള്‍ ആപ്പിളിന് ഒന്നര ലക്ഷം കോടി ഡോളറാണ് നല്കി വരുന്നതെന്ന് റിപ്പോര്‍ട്ട്. മാക്, ഐപാഡ്, ഐഫോണ്‍ എന്നിവയിലെ ആപ്പിളിന്റെ സഫാരി വെബ് ബ്രൗസറില്‍ ഗൂഗിള്‍ ഡിഫോള്‍ട്ട് സേര്‍ച്ച് എന്ജിന് ആകുന്നതിനാണ് എല്ലാ വര്‍ഷവും ആപ്പിളിന് കോടിക്കണക്കിന് ഡോളര്‍ ഗൂഗിള്‍ നല്‍കുന്നത്. അതേസമയം, കൃത്യമായി എത്ര കോടിയാണ് നല്‍കുന്നതെന്ന് അടുത്ത് വരെ വ്യക്തമായിരുന്നില്ല.
ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് കണക്ക് പുറത്തുവന്നത്. 2021-ല്‍ ഗൂഗിള്‍ ആപ്പിളിന് ഏകദേശം 1800 കോടി ഡോളറാണ് (1.5 ലക്ഷം കോടി ഡോളര്‍) ഈ ഇനത്തില്‍ നല്‍കിയത്. ഈ തുക ആപ്പിള്‍ ഉപകരണങ്ങളില്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന് ഡിഫാള്‍ട്ടാക്കാന്‍ സഹായിക്കുക മാത്രമല്ല, സ്വന്തമായി ഒരു സേര്‍ച്ച് എന്ജിന് നിര്‍മ്മിക്കുന്നതില്‍ നിന്ന് ആപ്പിളിനെ ഒരുതരത്തില്‍ തടയുകയും ചെയ്യുന്നു.
ബിംഗ് വാങ്ങിയത് മുതല്‍ സ്വന്തം സെര്‍ച്ച് എന്ജിന് നിര്‍മ്മിക്കുന്നത് ആപ്പിള്‍ പരിഗണിച്ചിരുന്നുവെങ്കിലും ഗൂഗിളുമായുണ്ടാകാന് സാധ്യതയുള്ള മത്സരവും സേര്‍ച്ച് എന്ജിന് കരാറും കണക്കിലെടുത്ത് ഈ ശ്രമവുമായി മുന്നോട്ട് പോയില്ല. 2011-ല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേറ്റന്റ് ലംഘനത്തിന് ആപ്പിള്‍ ഗൂഗിളിനെതിരെ കേസെടുത്തത് ഉള്‍പ്പെടെ ഇരു കമ്പനികളും തമ്മില്‍ വിവിധ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് കോടിക്കണക്കിന് ഡോളറാണ് പ്രതിവര്‍ഷം ഗൂഗിള്‍ ആപ്പിളിന് നല്‍കിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക