തെന്നിന്ത്യൻ താരസുന്ദരി മീന കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ആനന്ദപുരം ഡയറീസ്എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മീന, മനോജ് കെ ജയൻ, ശ്രീകാന്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ജയ ജോസ് രാജ് ആണ്.
കോളേജ് പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം കോഴിക്കോട് ചിത്രീകരണം പൂർത്തിയാക്കി. മീന, മനോജ് കെ ജയൻ, ശ്രീകാന്ത്, എന്നിവരെ കൂടാതെ സിദ്ധാർഥ് ശിവ,സുധീർ കരമന, ജാഫർ ഇടുക്കി, റോഷൻ റഹൂഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്, രാജേഷ് അഴീക്കോടൻ, അഭിഷേക്, അഖിൽ, സൂരജ് തേലക്കാട്, ശിഖ സന്തോഷ്, മീരാ നായർ, മാലാപാർവ്വതി, ദേവിക ഗോപാൽ നായർ, രമ്യ സുരേഷ്, അഞ്ജന സാജൻ, ഗംഗാ മീര, ആർ ജെ അഞ്ജലി, വൃദ്ധി വിശാൽ, അഞ്ജു മേരി, കുട്ടി അഖിൽ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
മനു മഞ്ജിത്ത്, റഫീഖ് അഹമ്മദ് എന്നിവർ രചിച്ച ഗാനങ്ങൾക്ക് ആൽബർട്ട് വിജയൻ, ഷാൻ റഹ്മാൻ എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്നു. സജിത്ത് പുരുഷൻ ചായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിക്കുന്ന ചിത്രം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക