36 വര്‍ഷങ്ങള്‍ക്ക് ശേഷം മണി രത്നം- കമല്‍ ഹാസന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. കമല്‍ ഹാസന്റെ കരിയറിലെ 234-ാം ചിത്രമാണ് മണി രത്നത്തിനൊപ്പം അണിയറയില്‍ ഒരുങ്ങുന്നത്. കെഎച്ച് 234 എന്നാണ് ചിത്രത്തിന് താല്കാലികമായി നല്‍കിയിരിക്കുന്ന പേര്. വലിയ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ പ്രമോ ഷൂട്ട് തുടങ്ങി. വലിയ താര നിരയാണ് ചിത്രത്തില്‍ എത്തുന്നത്.
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്, മണി രത്നം, ജി മഹേന്ദ്രന്, ശിവ അനന്ദ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മണിരത്നത്തിനൊപ്പം സംഗീതസംവിധായകന് എ.ആര് റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നു.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ഇന്ന് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. നേരത്തെ മണിരത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫറായി തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക