കൊല്ലം: കുണ്ടറയില്‍ യുവതിയെ റോഡില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ പടപ്പാക്കര സ്വദേശി സൂര്യ(23) ആണ് മരിച്ചത്. കുണ്ടറ പേരയം ചിറ ഭാഗത്ത് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ഒരു ബാഗും സമീപത്ത് കണ്ടെത്തിയിട്ടുണ്ട്.
പേരയത്തെ കടയില്‍ നിന്ന് ടിന്നര്‍ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധനക്ക് അയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക