തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. തിരുപ്പൂരിലെ പ്രമുഖ വ്യവസായി ഉണ്ണിക്കൃഷ്ണനാണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.
ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് നടയിരുത്തിയത്. മേൽശാന്തി ശ്രീനാഥ് നമ്പൂതിരി ചടങ്ങ് നിർവ്വഹിച്ചു. വഴിപാടു നേർന്ന തിരുപ്പൂർ ഉണ്ണിക്കൃഷ്ണന്റെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക