യൂട്യൂബ്, ലിങ്കഡ് ഇന്‍ എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വെല്ലുവിളിയായി എക്സിന്റെ പുതിയ ഫീച്ചര്‍. പിആര്‍(പ്രസ്സ് റിലീസ്) ന്യൂസ്വയറുമായി നേരിട്ട് മത്സരിക്കുന്ന ”എക്സ്വയര്” എന്ന ന്യൂസ് വയര്‍ സേവനം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇലോണ്‍ മസ്ക്. സിഷന്‍ കമ്പനിയുടെ ന്യൂസ്വയര്‍ പോലെയുള്ള പ്രസ് റിലീസുകള്‍ക്ക് മത്സരം ഉയര്‍ത്താനുള്ള തയാറെടുപ്പിലാണ് എക്സ്.
കമ്പനി ഇപ്പോള്‍ വളര്‍ച്ചയിലാണെന്നും 12 മാസത്തിനുള്ളില്‍ ഒരു ദശാബ്ദത്തിന്റെ മൂല്യമുള്ള നൂതനത്വം കൈവരിച്ചിട്ടുണ്ടെന്നും മസ്കും ചീഫ് എക്സിക്യൂട്ടീവ് ഔഫീസര്‍ ലിന്‍ഡ യാക്കാരിനോയും പറയുന്നു. പേയ്മെന്റ് മേഖലയില്‍ എക്സ് വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്കുന്ന സാമ്പത്തിക ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
എക്സിനെ ഇന്റര്‍നെറ്റിലെ ഏറ്റവും മികച്ചതും ആസ്വാദ്യകരവുമായ സ്ഥലമാക്കുക. ഒപ്പം ഉപയോക്താക്കള്‍ക്ക് ആധികാരികമായ സംഭാഷണങ്ങള്‍ പ്രാപ്തമാക്കുന്നതും സ്വയം പ്രകടിപ്പിക്കുന്നതിനുള്ള കൂടുതല്‍ ഉപകരണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. 500 ദശലക്ഷം ഉപയോക്താക്കള്‍ എക്സിനുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും സെപ്തംബറിലെ സിമിലര്‍ വെബ് ഡാറ്റ പ്രകാരം ഉപയോക്തൃ സന്ദര്‍ശനം കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക