കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അണുബാധയോ, വേദനയോ അനുഭവപ്പെട്ടാല്‍ മാത്രമാണ് മിക്കവരും കണ്ണിന് പരിപാലനം നല്‍കുന്നത്. കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആഹാരത്തിലാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ല്യൂട്ടിന്‍, സിങ്ക്, വിറ്റാമിന്‍ സി, ഇ തുടങ്ങിയ പോഷകങ്ങള്‍ പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്നങ്ങളായ തിമിരം പോലുള്ളവയെ ഒഴിവാക്കാന്‍ സഹായിക്കും.
അതിനായി പച്ച ഇലക്കറികളും, സാല്‍മണ്‍, ട്യൂണ പോലെയുള്ള എണ്ണമയമുള്ള മത്സ്യങ്ങള്‍, മുട്ട, പരിപ്പ്, ബീന്‍സ്, ഓറഞ്ചും മറ്റ് സിട്രസ് പഴങ്ങളും ജ്യൂസുകളും കക്കയും പന്നിയിറച്ചിയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കണ്ണിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമായി ഉപേക്ഷിക്കേണ്ടതാണ് പുകവലി. പ്രായമാകും മുന്‍പ് തന്നെ തിമിരം ബാധിക്കാന്‍ പുകവലി കാരണമാകും. അതുപോലെ കംപ്യൂട്ടര്‍ സ്ക്രീനിലോ ഫോണിലോ ധാരാളം സമയം നോക്കിയിരിക്കുന്നത് കണ്ണിനെ ബാധിക്കും. മങ്ങിയ കാഴ്ച, അകലെ ഫോക്കസ് ചെയ്യുന്നതില്‍ പ്രശ്നം, വരണ്ട കണ്ണുകള്‍, തലവേദന എന്നിവയൊക്കെ ഇങ്ങനെയുള്ള സാഹചര്യത്തില്‍ അനുഭവപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക