തിയേറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കിയ മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്ക്വാഡിന്റെ’ ഒടിടി റിലീസ് സംബന്ധിച്ച് പുതിയ റിപ്പോർട്ട് പുറത്ത്. വലിയ ഹൈപ്പില്ലാതെ എത്തിയിട്ടും ആഗോളതലത്തില്‍ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയ ചിത്രമാണിത്.
ഡിസ്നി പ്ലസ് ഹോട്സ്റ്റാറാണ് മമ്മൂട്ടി ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ് നേടിയിരിക്കുന്നത് എന്നാണ് വിവരം. നവംബറിൽ ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് സൂചന. റിലീസ് തീയതിയോ പ്ലാറ്റ് ഫോമോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍ സ്ക്വാഡ് ആഗോളതലത്തില്‍ 82.95 കോടി രൂപയാണ് ആകെ നേടിയത്
റോബി വര്‍ഗീസ് രാജാണ് സംവിധാനം. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക