വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള മാമ്പഴ കയറ്റുമതിയിൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 19 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 41 രാജ്യങ്ങളിലേക്ക് നിലവിൽ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ മാമ്പഴങ്ങൾക്ക് വിദേശരാജ്യങ്ങളിൽ ആവശ്യക്കാർ ഏറുന്നുവെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
19 ശതമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ വർഷങ്ങളേക്കാൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെട്ട മാമ്പഴത്തിൽ രേഖപ്പെടുത്തിയത്. 27330 മെട്രിക് മാമ്പഴമാണ് 2023 ഏപ്രിൽ നിന്നും ഓഗസ്റ്റിനും ഇടയിൽ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെട്ടത്. ഇറക്കുമതി കൂടുതൽ ഉള്ള അമേരിക്കയിലേക്ക് ഇന്ത്യ ഇത്തവണ കയറ്റുമതി ചെയ്തത് 2000 മെട്രിക്കൽ മാമ്പഴമാണ്.
ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡും മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയ നാലാം സ്ഥാനത്ത് ജപ്പാൻ അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക എന്നിങ്ങനെയാണ് ഉള്ളത്. അമേരിക്കൻ കൃഷി വകുപ്പ് അധികൃതരെ ഇന്ത്യയിലെ നാസിക് ബംഗളൂരു അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രീക്ലിയറൻസ് കേന്ദ്രങ്ങളിലേക്ക് ഇന്ത്യൻ കൃഷിവകുപ്പ് ഇന്ത്യൻ മാമ്പഴത്തിന്റെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക