രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുന്നത് പല അസുഖങ്ങള്‍ക്കും കാരണമാകുന്നുണ്ട്. രക്തം കട്ടപ്പിടിക്കുന്നതിനും രക്തസ്രാവം തടയുന്നതിനും വേണ്ടി സഹായിക്കുന്ന രക്തത്തിലെ കോശ ശകലങ്ങളാണ് പ്ലേറ്റ്ലെറ്റുകള്. ആരോഗ്യമുള്ള ശരീരത്തിലെ രക്തത്തില്‍ ഏകദേശം 1,50,000 മുതല്‍ 4,50,000 വരെ പ്ലേറ്റ്ലെറ്റുകള് അടങ്ങിയിട്ടുണ്ട്. പ്ലേറ്റ്ലെറ്റുകളുടെ അളവ് കുറയുമ്പോള്‍ ഭക്ഷണത്തിലൂടെ നമുക്ക് അതിന്റെ അളവ് കൂട്ടാവുന്നതാണ്.
മഞ്ഞള്‍ പ്ലേറ്റ്ലെറ്റുകളുടെ അളവ് കൂട്ടുന്നതില്‍ പ്രധാനിയാണ്. നിരവധി ഔഷധങ്ങളടങ്ങിയ ചെടിയാണ് മഞ്ഞള്‍. പ്ലേറ്റ്ലെറ്റിന്റെ അളവ് വര്‍ധിപ്പിക്കുന്ന ആന്റിഓക്സിഡന്റായ കുര്ക്കുമിന് ഇതില്‍ അടങ്ങിയിരിക്കുന്നു. പ്ലേറ്റ്ലെറ്റുകള് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇലക്കറികളില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ പ്ലേറ്റ്ലെറ്റ് നിര്‍മാണത്തിനും രക്തം കട്ടപ്പിടിക്കാനും സഹായിക്കുന്നു. ആരോഗ്യകരമായ രക്തകോശങ്ങള്‍ക്ക് അവശ്യമായ അയേണും വിറ്റാമിന്‍ ബി9ഉം ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്
മുട്ടയില്‍ ബി12 അടങ്ങിയിരിക്കുന്നതില്‍ ഇത് പ്ലേറ്റ്ലെറ്റ് അടക്കമുള്ള പുതിയ രക്തകോശങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. മുട്ടയില്‍ വലിയ അളവില്‍ കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്ലേറ്റിന്റെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പയറിലും വിത്തുകളിലും അയേണും വിറ്റാമിന്‍ ബി9ഉം അടങ്ങിയിരിക്കുന്നു. കൂടാതെ പ്രോട്ടീനും നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്
ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും ഒരു അളവ് വരെ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ഇ, കോപ്പര്‍, മഗ്നീഷ്യം, സിങ്ക് എന്നിവയും ബദാമിലൂടെ നമുക്ക് ലഭിക്കുന്നു. ഇവ രക്തചംക്രമണം മെച്ചപ്പെടുത്താനും പ്ലേറ്റ്ലെറ്റ് നിര്‍മാണം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
വിറ്റാമിന്‍ ബി12, ബി6 എന്നിവ അടങ്ങിയ തൈരും പ്ലേറ്റ്ലെറ്റ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകളും ആരോഗ്യം മെച്ചപ്പെടുത്താനും രക്തകോശങ്ങള്‍ നിര്‍മ്മിക്കാനും സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. സിട്രസ് പഴങ്ങളില്‍ ഫ്ളേവനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്ലെറ്റുകളുടെ ഉല്‍പ്പാദനത്തില്‍ സഹായിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക