കുവൈത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇസ്രയേല്‍ അനുകൂല പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് മലയാളി നേഴ്സിനെ നാട് കടത്തിയതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുകയായിരുന്ന നേഴ്സിനെതിരെ നേരത്തെ കുവൈത്തി അഭിഭാഷകന് പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നാടുകടത്തലെന്നാണ് പ്രദേശിക മാധ്യമങ്ഹല് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പത്തനംതിട്ട സ്വദേശിയായ യുവതിയെയാണ് നാടുകടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മുബാറക് ഹോസ്പിറ്റലിലാണ് യുവതി ജോലി ചെയ്തിരുന്നത്.. പലസ്തീന് വിഷയത്തില്‍ രാജ്യത്തെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക