അബുദാബി: റോഡ് വൃത്തിയാക്കാൻ ഡ്രൈവറില്ലാ വാഹനങ്ങളുമായി ദുബൈ. സൈക്കിൾ ട്രാക്കുകളാണ് തുടക്കത്തിൽ ഈ വാഹനങ്ങൾ വൃത്തിയാക്കുക. ദുബൈ മുനിസിപ്പാലിറ്റിയാണ് അത്യാധുനിക വാഹനം പുറത്തിറക്കിയത്.
ഡ്രൈവറില്ലാ ടാക്സികളും പറക്കും കാറുകളും അവതരിപ്പിച്ച ദുബൈയുടെ പുതിയ പരീക്ഷണമാണ് ഇത്. ബീച്ചുകളിലെ സൈക്കിൾ ട്രാക്കുകൾ വൃത്തിയാക്കാൻ ജീവനക്കാരുടെ ആവശ്യമില്ല. ജുമൈറ, ഉംസുഖീം ബീച്ചുകളിലാണ് ആദ്യഘട്ടത്തിൽ ഡ്രൈവറില്ലാ വാഹനം ശുചീകരണം നടത്തുക.
ഒരിക്കൽ ചാർജ്ജ് ചെയ്താൽ എട്ടു മണിക്കൂർ വരെ തുടർച്ചയായി വാഹനം ജോലി ചെയ്യും. 40 മണിക്കൂറാണ് പരമാവധി വേഗത.
പ്രതികരിക്കാൻ ഇവിടെ എഴുതുക