കാസർഗോഡ്: സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ. പട്ടിക വർഗ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. കാസർഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ മർദിച്ച സംഭവത്തിലും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക