തൃശൂർ: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനം എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. സുരേഷ് ഗോപിയുടെ കോലം കത്തിച്ചു. പ്രതിഷേധത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
അതേസമയം, മാധ്യമ പ്രവര്‍ത്തകയ്ക്കെതിരായ മോശം പെരുമാറ്റത്തില്‍ സുരേഷ് ഗോപിയ്ക്കെതിരെ കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. 354 A (A (ലൈംഗികാതിക്രമം)വകുപ്പ് പ്രകാരമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക