മിഥുന് മാനുവലിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഫീനിക്സിന്റെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. നവംബര്‍ 17ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നിര്‍മ്മിച്ച് വിഷ്ണു ഭരതന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫീനിക്സ്.
എന്നിലെ പുഞ്ചിരി നീയും എന്ന ഈ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാര്‍ രചിച്ച് സാം സി.എസ് ഈണമിട്ട് ചിത്രയം കപില്‍ കപിലനും ആലപിച്ച ഈ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചന്തു നാഥാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാമിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.
ഹൊററും പ്രണയവും ഒപ്പം ഏറെ സസ്പെന്‍സുമൊക്കെ കോര്ത്തിണക്കിയാട്ടുള്ള ഒരു ചിത്രമായിരിക്കുമെന്നാണ് വിലയിരുത്തല്‍. അജു വര്‍ഗീസ്, അനൂപ് മേനോന്. ഡോ.റോണി രാജ്, അജി ജോണ്‍, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ .കെ .ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജന്‍ ,അബ്രാംരതീഷ്, ആവണി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക