ചര്‍മ്മസംരക്ഷണത്തിനായി പ്രധാന്യം കൊടുക്കുന്നവരാണ് മിക്കവരും. ഇതിനായി വിവിധ ക്രീമുകള്‍ ഉപയോഗിക്കുന്നവരുമുണ്ട്. കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ തന്നെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ മുഖത്തെ പാടുകള്‍ ഇല്ലാതാക്കാനും തിളക്കവും മൃദുലതയും കിട്ടാനുമെല്ലാം കടലമാവ് ചര്‍മ്മത്തില്‍ പതിവായി ഉപയോഗിച്ചാല്‍ മതി. പല തരത്തിലുള്ള ചേരുവകളോടൊപ്പം ചേര്‍ത്ത് കടലമാവ് നാച്ചുറല്‍ ക്രീമായി ഉപയോഗിക്കാവുന്നതാണ്.
പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഏത് ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്. കടലമാവില്‍ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നല്കുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചര്‍മ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു.കടലപ്പൊടിയും മഞ്ഞള്‍പ്പൊടിയും തുല്യ അളവിലെടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം 10 മിനുട്ട് നേരം മുഖത്തിടുക. ശേഷം തണുത്ത വെളളത്തില്‍ മുഖം കഴുകുക. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ പറ്റിയ ഫേസ് പാക്കാണിത്.
മൂന്ന് ടീസ്പൂണ്‍ കടലപ്പൊടിയിലേക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും രണ്ടു ടീസ്പൂണ്‍ തൈരും ചേര്‍ക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടര്‍ അല്ലെങ്കില്‍ ശുദ്ധമായ വെള്ളം കൂടെ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ടാന്‍ മാറി തിളക്കമുള്ള ചര്‍മം ലഭിക്കാനും മൃദുവാക്കാനും ഈ പാക്ക് സഹായിക്കും. ഒരു ബൗളില്‍ ഒരു ടീസ്പൂണ്‍ കടലപ്പൊടി, അരിപ്പൊടി എന്നിവ മിക്സ് ചെയ്യുക. ശേഷം മുഖത്തും കഴുത്തിലും ഇടുക. ഈ മിശ്രിതം മുഖത്തിട്ട ശേഷം നന്നായി മസാജ് ചെയ്യുക. 5 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക