കോഴിക്കോട്: നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ച കോഴിക്കോട് സി.എച്ച് മേല്‍പ്പാലം ഇന്ന് തുറക്കും. ബീച്ച്, ജനറല്‍ ആശുപത്രി, കോടതി എന്നിങ്ങനെ ആശ്രയിക്കുന്നവരേറെ ഉള്ളതുകൊണ്ട് എപ്പോഴും തിരക്കുള്ള പാലമാണ് സി.എച്ച് മേല്‍പ്പാലം. ജൂണ്‍ 13 ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതോടെ നഗരത്തിലെത്തുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. പാലം വീണ്ടും തുറക്കുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ഇതോടെ ഒരു പരിധി വരെ പരിഹാരമാവും.
മന്ത്രി മുഹമ്മദ് റിയാസാണ് പാലം തുറക്കുന്നത്. 4.17 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനമാണ് മേല്‍പ്പാലത്തില്‍ പൂര്‍ത്തിയാക്കിയത്. സി എച്ച് റോഡ് തുറക്കുന്നതിന് പിന്നാലെ പുഷ്പ ജംഗ്ഷനിലെ എകെജി മേല്‍പ്പാലവും ഇതേ മട്ടില്‍ അറ്റകുറ്റ പണിക്കായി അടുത്ത മാസം അടയ്ക്കും. സിഎച്ച് പാലം നവീകരിച്ച അതേ കമ്പനിക്ക് തന്നെയാണ് ഈ മേല്‍പ്പാലത്തിന്റെയും ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക