ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നോട്ടീസയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മദ്യ കുംഭകോണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ചോദ്യം ചെയ്യൽ നോട്ടീസ്.
കേസിലെ പ്രധാനപ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാളിന് നോട്ടീസയച്ചത്. ചോദ്യം ചെയ്യാൻ നവംബർ രണ്ടിന് ഹാജരാകാണമെന്നാണ് നോട്ടിസിലെ ആവശ്യം. ഈ വർഷം ഏപ്രിലിൽ, കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കെജ്രിവാളിനെ സാക്ഷിയായി സിബിഐ മുമ്പ് വിളിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക