കഴിഞ്ഞ കുറച്ച് വർഷങ്ങളായി റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയായ മുകേഷ് അംബാനി ദീപാവലിയോട് അനുബന്ധിച്ച് നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കാറുണ്ട്, ഈ കൊല്ലവും ഇതേ പാത പിന്തുടർന്ന് ഈ പാത പിന്തുടർന്ന് പുതിയ ഉത്പന്നം പുറത്തിറക്കിയിരിക്കുകയാണ്. വെറും 2,599 രൂപയ്ക്ക്, സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിലുള്ള ഫോണാണ് മുകേഷ് അംബാനി ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്.
ഇതിൽ വാട്സാപ്പ്, യുട്യൂബ് എന്നി സേവനങ്ങളും ലഭിക്കും. ഏതാനും മാസങ്ങൾക്കുള്ളിൽ മുകേഷ് അംബാനി അവതരിപ്പിക്കുന്ന രണ്ടാമത്തെ 4 ജി ഫോണാണിത്.
ഇപ്പോഴും ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന, 2ജി യുഗത്തിൽ കുടുങ്ങിക്കിടക്കുന്ന 25 കോടി ഉപയോക്താക്കളെ നവീകരിക്കാനുള്ള എന്ന പദ്ധതിയിലാണ് മുകേഷ് അംബാനിയും മകൻ ആകാശ് അംബാനിയും. മുകേഷ് അംബാനി മുൻപ് 999 രൂപയുടെ ജിയോ ഭാരത് വി2 ഫോൺ ഇന്ത്യയിൽ അവതരിപ്പിചിരുന്നു. എന്നാൽ ഇപ്പോഴിതാ കൂടുതൽ ഫീച്ചറുകളും വേഗതയും ഉൾക്കൊള്ളിച്ചുകൊണ്ട്, റിലയൻസ് ജിയോ ഇന്ത്യയിൽ ജിയോഫോൺ പ്രൈമ 4ജി അവതരിപ്പിച്ചു. വാട്ട്സ്ആപ്പ്, യൂട്യൂബ് എന്നിവ കൂടാതെ, പുതിയ ജിയോ ഫോണിൽ ജിയോ ടിവി, ജിയോ സിനിമ, ജിയോസാവൻ, ജിയോ ന്യൂസ് എന്നിവയും ഈ ഫോണിൽ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക