തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് തൃശൂരില്‍ റെയില്‍പാളത്തില്‍ ആല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന് ആലപ്പുഴ -കണ്ണൂര്‍ ഇന്റര്‍സിറ്റി വടക്കാഞ്ചേരിയില്‍ പിടിച്ചിട്ടു. ട്രാക്കില്‍ നിന്ന് രാത്രിയോടെ മരം നീക്കം ചെയ്തെങ്കിലും വൈദ്യുതി ലൈനിലെ തകരാറിലായതിനെ തുടര്‍ന്ന് തൃശൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
റെയില്‍വെ ലൈനിലെ വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വണ്ടിപറമ്പ് പ്രദേശത്താണ് വൈകുന്നേരതോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആല്‍മരം പതിച്ചത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടു വീടുകള്‍ക്ക് മുകളിലേക്ക് ആല് മരം കടപുഴകി വീഴുകയായിരുന്നു. മരം റെയില്‍വെ ട്രാക്കിലേക്കും വീണു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക