കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ അങ്കമാലി വേങ്ങൂര്‍ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. തൃശൂര്‍ – കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം.
ബസില്‍ വെച്ച്് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. യുവതി വിവരം ബസ് ജീവനക്കാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ പൊലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിക്കുകയും ഒടുവില്‍ കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോള്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക