വീട്ടിൽ എലിശല്യം ഉണ്ടായാൽ അത് പേടി സ്വപ്നം തന്നെയാണ്. എലിയുടെ മലവിസർജനം എലിപ്പനി പരത്തും. റാറ്റ്ട്രാപ്പുകൾ ഉണ്ടെങ്കിലും, പ്രകൃതിദത്തമായി ചില വീട്ടുവൈദ്യങ്ങളുപയോഗിച്ച് അവയെ തുരത്താൻ വളരെ ഫലപ്രദമാണ്.
എലികളെ ഒഴിവാക്കുന്നതിന് ചില വീട്ടുവൈദ്യങ്ങൾ
പെപ്പർമിൻ്റ് ഓയിൽ
പെപ്പർമിന്റ് ഓയിലിന്റെ മണം എലികൾക്ക് സഹിക്കാൻ കഴിയില്ല, അതാണ് അവയെ ഓടിക്കാൻ സഹായിക്കുന്നത്. ഒരു ചെറിയ കഷ്ണം പഞ്ഞി അല്ലെങ്കിൽ കോട്ടൺ തുണി എടുത്ത് കുറച്ച് പെപ്പർമിൻ്റ് ഓയിലിൽ മുക്കി നിങ്ങളുടെ വീട്ടിലെ സാധ്യമായ എല്ലാ മുക്കിലും മൂലയിലും, പ്രത്യേകിച്ച് പൈപ്പുകൾ, ഡ്രെയിനുകൾ പോലുള്ള എലിശല്യമുള്ള പ്രദേശങ്ങളിൽ ഇത് തടവണം.
കുരുമുളക് പൊടി
കുരുമുളക് പൊടിയുടെ കടുത്ത ഗന്ധവും എലിയെ ഓടിക്കാൻ നല്ലതാണ്. ഇത് അവരുടെ ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് അറിയപ്പെടുന്നത്. അത്കൊണ്ട് തന്നെ വീടിന്റെ പുറത്ത് കുരുമുളക് പൊടി വിതറുന്നത് ഉത്തമമാണ്.
ഉള്ളി
എലികളെ തുരത്താൻ ഉള്ളി തീർച്ചയായും ഫലപ്രദമാണ്. ഉള്ളിയുടെ രൂക്ഷഗന്ധം എലികൾക്ക് സഹിക്കാൻ കഴിയില്ല, അതുകൊണ്ടാണ് അവ സജീവമായ എല്ലാ സ്ഥലങ്ങളിലും ഉള്ളി കഷ്ണങ്ങൾ വെക്കാൻ പറയുന്നത്. എന്നിരുന്നാലും, ഈ കഷ്ണങ്ങൾ ചീഞ്ഞഴുകിപ്പോകാൻ സാധ്യതയുള്ളതിനാൽ ഓരോ രണ്ട് ദിവസത്തിലും നിങ്ങൾ പഴയവ മാറ്റി പുതിയത് വെക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക