കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രം ആക്കി മനു സി കുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ശേഷം മൈക്കിൾ ഫാത്തിമ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 17ന് ചിത്രം തീയറ്ററുകളിൽ എത്തും. ഒരു ഫുട്ബോൾ കമന്റേറ്ററായി കല്യാണി എത്തുന്ന ചിത്രത്തിലെ നേരത്തെ പുറത്തുവന്ന ടീസറും ഗാനങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
നേരത്തെ നിശ്ചയിച്ച റിലീസ് തിയതി സാങ്കേതികമായ കാരണങ്ങളാൽ നവംബർ 17 ലേക്ക് മാറ്റുകയായിരുന്നു. ഒരു കളർഫുൾ ഫാമിലി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രം ലിയോ, ജവാൻ, ജയിലർ എന്നീ ചിത്രങ്ങൾക്കുശേഷം ഗോകുലം മൂവീസ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്.
ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ദീഖ്, ഷാജു ശ്രീധർ, മാലാപാർവ്വതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരും കല്യാണിയെ കൂടാതെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സന്താന കൃഷ്ണൻ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനി സ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക