വാഹനപിപണിയില്‍ ഇപ്പോള്‍ ഇടംപിടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ഇലക്ട്രിക് കാറുകള്‍. ഇലക്ട്രിക് കാറുകള്‍ക്ക് ആവശ്യക്കാരും വര്‍ധിച്ചു വരുന്നുണ്ട്. 2024 അവസാനത്തോടെ നിരവധി ഇലക്ട്രിക് കാറുകള്‍ പുറത്തിറങ്ങാനിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഡി ക്യൂ6 ഇ-ട്രോണ്‍, ബിഎംഡബ്ല്യു ഐ5, ബിവൈഡി സീല്‍, സിട്രോണ്‍ ഇ-സി3 എയര്‍ക്രോസ്സ്, ലോട്ടസ് എലീട്രെ എന്നിങ്ങനെ നിരവധി മോഡലുകാണ് വിപണിയിലേക്ക് എത്താന്‍ പോകുന്നത്. 600 കിലോമീറ്റര്‍ റേഞ്ച് ഉള്ള ഓഡി ക്യൂ6 ഇ-ട്രോണിന് ഏകദേശം ഒരു കോടി രൂപയാകും വില. 2024 അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് സൂചന. 90 ലക്ഷം മുതല്‍ ഒരു കോടി രൂപയായിരിക്കും ബിഎംഡബ്ല്യു ഐ5ന്റെ വില. 582 കിലോമീറ്റര്‍ റേഞ്ച് ആണ് സവിഷേശത
700 കിലോമീറ്റര്‍ റേഞ്ച് ആണ് ബിവൈഡി സീലിനുള്ളത്. ബ്ലേഡ് ബാറ്ററി സെല്‍സ്, സെല്‍ ടു സെല്‍ ടെക്നോളജി തുടങ്ങിയവയാണ് സവിശേഷതകള്‍. 85 ലക്ഷം രൂപയാണ് കാറിന്റെ വില. 2024 ന്റെ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 മുതല്‍ 17 ലക്ഷം രൂപയാണ് സിട്രോണ്‍ ഇ-സി3 എയര്ക്രോസ്സിന്റെ വില. ലോട്ടസ് എലീട്രെയാണ് മറ്റൊരു വാഹനം. ലോകത്തിലെ ആദ്യത്തെ ഹൈപ്പര്‍ ഇവി എസ് യു വി എന്നാണ് ലോട്ടസ് ഈ കാറിനെ വിശേഷിപ്പിക്കുന്നത്. 918 ഹോഴ്സ്പവറില്‍ 109 കിലോവാട്ട് ബാറ്ററിയാണ് ഇതിനുള്ളത്. 2.5 മുതല്‍ 3 കോടി രൂപയാണ് കാറിന്റെ വില
ഇന്ത്യയില്‍ മാരുതി അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക്ക് കാറാണ് മാരുതി സുസുക്കി ഇവിഎക്സ്. 18 ലക്ഷം രൂപയാണ് വില. മിനികൂപ്പര്‍ എസ്ഇ ആണ് മറ്റൊരു വാഹനം. 305 കിലോമീറ്റര്‍ റേഞ്ച് ആണ് മിനികൂപ്പര്‍ എസ്ഇയ്ക്ക് ഉള്ളത്. 58 ലക്ഷം രൂപയാണ് വില.
പോര്‍ഷെയുടെ ഇലക്ട്രിക് വാഹമനവുമെത്തുന്നുണ്ട്. 600 ഹോഴ്സ്പവറില്‍ 100 കിലോവാട്ട് ബാറ്ററിയുള്ള പോര്‍ഷെ മക്കാവന്‍ 1.8 കോടി രൂപയാണ് വില. പൂര്‍ണമായും അലുമിനിയം ഘടനയിലാണ് റോള്‍സ് റോയ്സ് സ്പെക്ടര് നിര്‍മിച്ചിരിക്കുന്നത്. റോള്‍സ് റോയ്സ് ഇതുവരെ ബാറ്ററി പാക്കിനെ കുറിച്ചോ ചാര്‍ജിംഗ് കഴിവുകളെ കുറിച്ചോ ഒരു വിവരവും പങ്കുവച്ചിട്ടില്ല. എങ്കിലും ഫുള്‍ ചാര്‍ജില്‍ ഇവി 520 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 9 കോടിയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക