തിരുവനന്തപുരം: ഇന്ന് മുതൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ്ബെൽറ്റ് നിർബന്ധം. സംസ്ഥാനത്ത് 5200 കെഎസ്ആർടിസി ബസുകളിൽ സീറ്റ്ബെൽറ്റ് ഘടിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ഇന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെൽറ്റും നിർബന്ധമാക്കിയിട്ടുണ്ട്.
കേന്ദ്ര നിയമ പ്രകാരം ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴയീടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ക്യാബിനുള്ള ബസുകളില്‍ ഡ്രൈവർക്കും സഹായിക്കുമുള്ള സീറ്റുകളിലും അല്ലാത്ത ബസുകളില്‍ ഡ്രൈവര്‍ സീറ്റിലുമാണ് ബെല്‍റ്റ് നിർബന്ധമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക