ചെന്നൈ: നയന്‍താര നായികയാകുന്ന പുതിയ ചിത്രം അന്നപൂർണി ഡിസംബര്‍ 1ന് റിലീസാകും. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്രവര്‍ത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നു.
സീസ്റ്റുഡിയോ, ട്രെഡന്റ് ആര്‍ട്സ്, നാട്ട് സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് തമന് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍മ്മിക്കുന്നത്. ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. അത് തന്നെയാണ് ടീസറും വ്യക്തമാക്കുന്നത്.
ഇരൈവനാണ് നയന്‍താരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ജയം രവി നായകനായി എത്തിയ ഈ ത്രില്ലര്‍ ചിത്രത്തില്‍ നായിക വേഷത്തിലായിരുന്നു നയന്‍താര.
പ്രതികരിക്കാൻ ഇവിടെ എഴുതുക