തിരുവനന്തപുരം: കേരളീയത്തിന്റെ ഉദ്ഘാടന ചടങ്ങ് മലയാള-തമിഴ് സിനിമയിലെ താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. നടന്മാരായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, നടി ശോഭന എന്നിവരാണ് ചടങ്ങിനെത്തിയത്. ചടങ്ങിനിടെ നടൻ മോഹൻലാലിന്റെ കേരളീയം സെൽഫിയും സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, നടി ശോഭന എന്നിവരും മുഖ്യ മന്ത്രി പിണറായി വിജയനും കെ രാജനും, ശിവൻകുട്ടിയും, ഉൾപ്പെട്ട ചിത്രമാണ് വൈറൽ ആയത്.
അതേസമയം, എല്ലാ വർഷവും കേരളീയം നടത്തുമെന്ന് വേദിയിൽ വെച്ച് മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തെ ലോകോത്തര ബ്രാൻഡ് ആക്കി മാറ്റുമെന്നും, കേരളത്തിന്റെ സവിശേഷത ആഘോഷിക്കേണ്ടത് തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക