കൊച്ചി: സ്വർണവില ഇന്നും വില കുറഞ്ഞു. പവന് 240 കുറഞ്ഞ് 45120 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,640 രൂപയുമാണ് ആയത്. ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞു. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് പവന് ഇടിഞ്ഞത്.
ഒക്ടോബർ 28ന് (ശനിയാഴ്ച) ആണ് കേരളത്തിൽ റെക്കോഡ് വിലയിൽ സ്വർണം എത്തിയത്. ഒരു ഗ്രാമിന് 5740 രൂപയും ഒരു പവന് 45,920 രൂപയുമാണ് അന്നത്തെ വില .
പ്രതികരിക്കാൻ ഇവിടെ എഴുതുക