ഈന്തപ്പഴം ഏവർക്കും ഇഷ്ട്ടമുള്ള ഒരു ഡ്രൈഫ്രൂട്ട് ആണ്. തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിനും അൽഷിമേഴ്സ് രോഗം തടയുന്നതിനും ഈത്തപ്പഴം സഹായകമാണ് എന്ന് പല പഠനങ്ങളിലും പറയുന്നുണ്ട്. വിളർച്ചയ്ക്കുള്ള നല്ലൊരു മരുന്ന് കൂടിയാണ് ഈന്തപ്പഴം. ഹീമോഗ്ലോബിൻ തോതു വർദ്ധിപ്പിക്കാൻ ഇത് ഏറെ നല്ലതാണ്. ഈന്തപ്പഴത്തിൽ ബി 1, ബി 2, ബി 3, ബി 5 തുടങ്ങിയ വിറ്റാമിനുകളും എ 1, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഈന്തപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യവസ്ഥയെ ക്രമത്തിൽ നിലനിർത്തുന്നതിൽ വളരെയധികം സഹായിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കൊളസ്ട്രോൾ കുറയ്ക്കാനും സ്ട്രോക്ക് വരാനുള്ള സാധ്യത തടയാനും സഹായിക്കുന്നു.
ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണെന്ന് ന്യൂട്രീഷ്യന്മാരും വ്യക്തമാക്കുന്നു. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് കുതിർത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിൻറെ അംശം കൂടാനും വിളർച്ചയെ തടയാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. ഫൈബർ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക