പ്രിയ താരം ഉണ്ണിമുകുന്ദൻ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ ഒരുങ്ങുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരിക്കും ഇത് എന്ന കാര്യത്തിൽ സംശയമില്ല. ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടറായി ഉണ്ണിമുകുന്ദൻ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദാണ്.
സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ നായിക കഥാപാത്രമായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയതാരം നിഖില വിമൽ ആണ്. സ്കന്ദാ സിനിമാസിന്റെയും കിംഗ്സ്മെൻ എൽഎൽപിയുടെയും സംയുക്ത സംരംഭമായി സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
എഡിറ്ററും സംവിധായകനും ആയ മഹേഷ് നാരായണൻ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. അടുത്തവർഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അലക്സ് ജെ പുളിക്കൽ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക