അടുത്ത മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കുടിയേറ്റക്കാരെ ക്ഷണിക്കാനൊരുങ്ങി കാനഡ. 2024-ല്‍ 485,000 പുതിയ കുടിയേറ്റക്കാരെയും 2025-ലും 2026-ലും ഓരോ വര്‍ഷവും 500,000 കുടിയേറ്റക്കാരെയും വീതം ക്ഷണിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ 2024-26 ലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ പുതിയ പദ്ധതികള്‍ അനുസരിച്ച് രാജ്യത്തിന്റെ ഇമിഗ്രേഷന്‍ ലെവലുകള്‍ നിലവിലെ ലക്ഷ്യങ്ങളില്‍ നിന്ന് മാറ്റമില്ലാതെ തുടരും. 2023-2025 ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാനില്‍ പറഞ്ഞിരിക്കുന്ന അതേ ലക്ഷ്യങ്ങളാണിവ. 2024-ല്‍, എക്സ്പ്രസ് എന്‍ട്രിയുടെ ലക്ഷ്യം 110,700 സ്ഥിരതാമസക്കാരായിരിക്കും. 2025-ലും 2026-ലും ഇത് 117,500 വീതമായി വര്‍ധിക്കും. പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമിന്റെ ലക്ഷ്യം 2024-ല്‍ 110,000 കുടിയേറ്റക്കാരായിരിക്കും. 2025-ലും 2026-ലും ഇത് ഓരോ വര്‍ഷവും 120,000 ആയി ഉയരും.
2024-ല്‍ 82,000 പേരെ പ്രവേശിപ്പിക്കുക എന്നതാണ് സ്പൗസല്‍, പാര്‍ട്ണര്‍, ചില്‍ഡ്രന്‍ സ്പോണ്‍സര്‍ഷിപ്പിന്റെ ലക്ഷ്യം; 2025ലും 2026ലും ഇത് 84,000 ആയി ഉയരും. ഇതിനിടയില്‍, 2024-ല്‍ 32,000 പുതുമുഖങ്ങളെ സ്വാഗതം ചെയ്യാനും 2025-ലും 2026-ലും 34,000 പേര് കൂടി വരാനും മാതാപിതാക്കളെയും മുത്തശ്ശിമാരെയും ഉള്‍പ്പെടുത്തിയുള്ള പ്രോഗ്രാം ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക